കേരളം ആകാംക്ഷയിൽ…കേന്ദ്രം ബജറ്റിൽ വയനാട് പുനരധിവാസം അടക്കമുള്ള ആവശ്യങ്ങൾ ബജറ്റ് പരിഗണിക്കുമോ?

Written by Web Desk1

Published on:

കൊച്ചി (Kochi) : കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ കേരളത്തെ പരി​ഗണിക്കുമോ എന്നതാണ് ഏറെ ആകാംക്ഷയോടെ സംസ്ഥാനം കാത്തിരിക്കുന്നത്. (The state is eagerly waiting to see if Kerala will be considered in the budget to be presented by Union Finance Minister Nirmala Sitharaman.) വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ഇതിന് പുറമെ കേരളത്തിലെ മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനും പ്രത്യേക പാക്കേജുകളും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളത്തിൻ്റെ പ്രധാന ആവശ്യമാണ്.

എയിംസ്, സിൽവർലൈൻ പദ്ധതി, റെയിൽവികസനം തുടങ്ങിയവയും കേരളത്തിൻ്റെ പ്രധാന ആവശ്യമാണ്. കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ അങ്കമാലി-ശബരി, തലശ്ശേരി-മൈസൂരു റെയിൽപാതയും കേരളം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിന് 5000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരിക്കുന്നത് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്. വന്യജീവി-മനുഷ്യ സംഘർഷങ്ങളെ പരിഹരിക്കാനുള്ള പദ്ധതികൾക്കായി 1000 കോടി രൂപയും കേരളം പ്രത്യേക പാക്കേജായി ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ ശോഷണം പരിക്കുന്നതിന് 11,650 കോടി രൂപ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 4500 കോടി രൂപയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്കും തിരികെയെത്തുന്ന പ്രവാസികൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പദ്ധതിക്കായി 3940 കോടി രൂപയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

കാർഷിക മേഖലയുടെ കൈത്താങ്ങിനായും കേരളം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റബറിന് മിനിമം വില ഉറപ്പാക്കുന്നതിനായി 1000 കോടി രൂപ, നെല്ല് സംഭരണത്തിന് 2000 കോടി രൂപ എന്നിങ്ങനെയാണ് കേരളത്തിൻ്റെ ആവശ്യം.

See also  സംസ്ഥാനത്ത് സ്വർണവില ഉയർന്നു

Leave a Comment