കേരള ബാങ്കില്‍ നിന്നും പണയ സ്വര്‍ണം മോഷണം പോയ കേസില്‍ മുന്‍ ഏരിയ മാനേജര്‍ അറസ്റ്റില്‍

Written by Taniniram

Published on:

കേരള ബാങ്കില്‍ നിന്നും പണയ സ്വര്‍ണം മോഷണം പോയ കേസില്‍ ബാങ്കിന്റെ മുന്‍ ഏരിയ മാനേജറും ചേര്‍ത്തല സ്വദേശിയുമായ മീരാ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന മീരാ മാത്യുവിനെ പട്ടണക്കാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല, പട്ടണക്കാട് അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലെ 4 ശാഖകളില്‍ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഇവിടങ്ങളിലെ 4 ശാഖകളില്‍ നിന്നുമായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. ബാങ്കിന്റെ നാല് ശാഖകളുടെയും മാനേജര്‍മാര്‍ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ 12നാണ് പോലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 171.300 ഗ്രാം സ്വര്‍ണം മോഷണം പോയ ചേര്‍ത്തല നടക്കാവ് ശാഖയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിരിക്കുന്നത്.

അര്‍ത്തുങ്കല്‍ ശാഖയില്‍ നിന്ന് 6ഗ്രാം സ്വര്‍ണ്ണവും ചേര്‍ത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാം സ്വര്‍ണവും പട്ടണക്കാട് ശാഖയില്‍ നിന്ന് 102.300 ഗ്രാം സ്വര്‍ണവും ആണ് മോഷ്ടിക്കപ്പെട്ടത്.

See also  ഇന്നത്തെ സ്വർണവില

Leave a Comment