- Advertisement -
കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട് നടി.െ ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി. ഇപ്പോള്‍ ഇളയ സഹോദരനും കുടുംബുമാണ് പൊന്നമ്മയെ നോക്കാനുള്ളത്. സിനിമാപ്രവര്‍ത്തകരും ആരോഗ്യ വിവരം അന്വേഷിക്കുന്നുണ്ട്.