കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു; നിക്ഷേപത്തുകയായ 15 ലക്ഷം തിരികെ നൽകി ബാങ്ക്

Written by Taniniram

Published on:

തൊടുപുഴ : കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്കു മുന്‍പില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരില്‍ ത്രേസ്യാമ്മ(90) ആണ് മരിച്ചത്. ഒന്നര വര്‍ഷമായി സ്ട്രോക്ക് വന്നു കിടപ്പിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് സെന്റ് ജോര്‍ജ് പള്ളിയില്‍.

അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്. അതേസമയം, നിക്ഷേപത്തുകയായ 15 ലക്ഷം (14,59,940 രൂപ) ബാങ്ക് തിരികെ നല്‍കി.

See also  സർക്കാരിന്റെ കണ്ണ് തുറക്കാൻ ഒരു ജീവൻ പൊലിയേണ്ടി വന്നു , ആമയിഴഞ്ചാൻ മാലിന്യം: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

Related News

Related News

Leave a Comment