- Advertisement -
കാസര്‍ഗോഡ് ചീമേനിയില്‍ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്താണ് സംഭവം. ചെമ്പ്രകാനത്തെ സജന (34), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. സജീനയെ കൈഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു.
പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു ഡി ക്ലാര്‍കാണ് മരിച്ച സജന. ചോയ്യങ്കോട്ടെ കെഎസ്ഇബി സബ് എഞ്ചിനീയറായ രഞ്ജിതാണ് സജനയുടെ ഭര്‍ത്താവ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. കുട്ടികളെ കൊലപ്പെടുത്തി സജന ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.