കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. ബോട്ടണി വിഭാഗത്തിനോടു ചേർന്ന പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഈ പ്രദേശം മുഴുവൻ കാടു മൂടി കിടക്കുകയായിരുന്നു.
ക്യാംപസിലെ ജീവനക്കാരൻ ടാങ്കിന്‍റെ മാനുവൽ ഹോൾ വഴി നോക്കിയപ്പോഴാണ് അസ്ഥികൂടം കിടക്കുന്നതായി കണ്ടെത്തിയത്. 15 അടി താഴ്ചയുള്ള ടാങ്കിനുള്ളിൽ ഇറങ്ങാനാകാതെ ഫയർഫോഴ്സ് മടങ്ങി
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
Written by Taniniram
Published on: