- Advertisement -
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ് അ്‌യച്ചു. കേസില്‍ ആറാം തവണ ഹാജരാകാനാണ് ഇഡി തുടര്‍ച്ചയായി നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ തവണകളില്‍ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കാരണം പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജാരാകാതിരിക്കുകയാണ് എം.എം.വര്‍ഗീസ്. കരുവന്നൂര്‍ കേസ് തൃശൂര്‍ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണ വിഷയമാണ്.