Friday, April 4, 2025

കരിമണൽ ഖനനത്തിനെതിരെ 27ന് തീരദേശ ഹർത്താൽ ; മാർച്ച് 12ന് പാർലമെന്റ് മാർച്ച്, കേന്ദ്രസർക്കാർ നീക്കം ആദ്യം പുറത്ത് വിട്ടത് തനിനിറം |Taniniram Impact

Must read

- Advertisement -

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കടല്‍മണല്‍ ഖനനത്തിനെതിരെ 27ന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യത്തൊഴിലാളി കോ– ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 17ന് കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് സംയുക്ത സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. മാര്‍ച്ച് 12ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. കടല്‍മണല്‍ ഖനനത്തിനെതിരെ മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആലപ്പുഴയില്‍ ചേര്‍ന്ന വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഹര്‍ത്താലില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളും വിതരണക്കാരും ഹാര്‍ബര്‍, മാര്‍ക്കറ്റുകള്‍ എന്നിവയും ഭാഗമാകും. രാഷ്ട്രീയപാര്‍ട്ടികളും സമുദായസംഘടനകളും എന്‍ജിഒകളും പങ്കാളികളാകും. കേന്ദ്രസര്‍ക്കാരിന്റെ ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായി കടലിലെ മണലും ധാതുസമ്പത്തും കോര്‍പറേറ്റുകള്‍ക്ക് എഴുതികൊടുക്കുന്ന നീക്കത്തെ നേരിടും. മണ്ണെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആഴം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ആഴക്കടലില്‍ കരിമണല്‍ ഖനനം ഉടന്‍ ആരംഭിയ്ക്കാന്‍ നടപടി തുടങ്ങിയെന്ന വാര്‍ത്ത ആദ്യം പുറത്ത് വിട്ടത് ‘തനിനിറം’ ദിനപത്രമാണ്.സംസ്ഥാനത്തിന്റെ യാതൊരു സമ്മതവും കൂടാതെയുള്ള കേന്ദ്രത്തിന്റെ രഹസ്യ തീരുമാനം അംഗീകരിയ്ക്കില്ലെന്നാണ് കേരളത്തിന്റെ തീരുമാനം. ഇതോടെ കരിമണലിന്റെ പേരില്‍ തീരദേശം സമരഭൂമിയാകുമെന്നാണ് സൂചന. കരിമണല്‍ ഖനനത്തിന്റെ മറവില്‍ കേരളത്തിന്റെ ധാതുസമ്പത്ത് കൊള്ളയടിയ്ക്കാനുള്ള ഏത് നീക്കവും ചെറുത്ത് തോല്‍പ്പിയ്ക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചു. കേരള തീരത്ത് നിന്നും 30 കി.മി ദൂരം അതിര്‍ത്തി വരെ മാത്രമേ സംസ്ഥാനത്തിന് അവകാശമുള്ളൂ എന്നാണ് കേന്ദ്രവാദം. മാത്രമല്ല 2002ലെ ആഴക്കടല്‍ ഖനനം റെഗുലേഷന്‍ ആക്ട് 2023 ല്‍ ഭേദഗതി വരുത്തിയതോടെ ഈ മേഖലയില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നു വരാന്‍കളമൊരുങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്‍കിട കോര്‍പ്പറേറ്റുകളെ ലേലത്തില്‍ പങ്കുകൊള്ളാന്‍സക്ഷണിയ്ക്കുന്നത്. 300 മില്ല്യണ്‍ ടണ്‍ കരിമണല്‍ ശേഖരമുള്ള മൂന്ന് ബ്ലോക്കുകള്‍ കൊല്ലം ജില്ലയിലെ കടലില്‍മാത്രം സ്ഥിതി ചെയ്യുന്നു.
ഇങ്ങനെയുള്ള 20 ബ്ലോക്കുകള്‍ കൊല്ലത്തും ആലപ്പുഴയിലും കണ്ടെത്തിയിട്ടുണ്ട്. ബില്ല്യണ്‍ ഡോളര്‍ വരുമാനം ഇതിലൂടെ ഇന്ത്യയിലേയ്ക്ക് ഒഴുകും. കെ.എസ്.ഐ.ഡിസിയും കര്‍ത്തയുടെ സി.എം.ആര്‍.എല്‍ പോലുള്ള തട്ടിക്കൂട്ട് സ്ഥാപനങ്ങളും ഒഴിവാകും.ആഴക്കടല്‍ ധാതുക്കളുടെ ഖനനത്തിലും കയറ്റുമതിയിലും ഇന്ത്യ ഇതോടെ ലോകത്ത് ഒന്നാമതാകും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധ അഭിപ്രായം. കേരളത്തിനും പദ്ധതി വന്‍ഗുണം ചെയ്യും. ഇതിനിടെ ആഴക്കടലില്‍ തീരത്ത് നിന്ന് 30 കി.മി. അകലെ നടക്കുന്ന ഖനനമായതില്‍ സി.ഐ.ടി.യുവിന്റെയും സി.പി.എമ്മിന്റെയും സമരം കൂടുതല്‍ ദിവസം നിലനിര്‍ത്താന്‍ കഴിയില്ല.
ഖനനം ചെയ്യുന്ന കരിമണല്‍ ലക്ഷദ്വീപിലെ ആളില്ലാ ദ്വീപുകളില്‍ എത്തിച്ച് സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനും കേന്ദ്രം പദ്ധതി തയ്യാറാക്കുന്നതായും സൂചനയുണ്ട്. മത്സ്യസമ്പത്ത് നഷ്ടപ്പെടുമെന്നും തീരദേശശോഷണം ഉണ്ടാകുമെന്നുമുള്ള കേരളത്തിന്റെ വാദം വികലമാണെന്നാണ് കേന്ദ്ര നിലപാട്. കരിമണല്‍ തിട്ടകള്‍ പ്രകൃതിയുടെ പ്രതിഭാസം കൊണ്ട് രൂപീകൃതമാകുന്ന ഒന്നാണെന്നും ഇത് ഖനനം ചെയ്തില്ലെങ്കില്‍ ക്രമേണ ഇവ നിങ്ങി മറ്റ് രാജ്യങ്ങളിലെ തീരത്ത് അടിയുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന കരിമണല്‍ ഒരു ടണ്ണിന് ഒന്‍പത് ലക്ഷം രൂപയാണ് വില. എന്തായാലുംകേരളം കരിമണല്‍ വ്യാപാരത്തില്‍ ലോകത്തിന്റെ ഹബ്ബാകുമെന്നാണ് കേന്ദ്രസംഘം അഭിപ്രായപ്പെടുന്നത്.

See also  ടൂറിസം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article