കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല പുറത്തിറക്കിയ നാലുവര്‍ഷ ബിരുദ കോഴ്‌സിലെ പരസ്യ വീഡിയോ വിവാദത്തില്‍. പരസ്യത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന പ്രണയരംഗമാണ് വിമര്‍ശനത്തിന് കാരണം. കൈപിടിച്ച് പ്രണയിതാക്കളെപ്പോലെ ചേര്‍ന്ന് നില്‍ക്കുന്ന പ്ലസ്ടു കുട്ടികളെയാണ് ആദ്യരംഗത്തില്‍ കാണിക്കുന്നത രണ്ട് വര്‍ഷം ഒന്നും പോരാ ഒരു മൂന്ന് വര്‍ഷം കൂടി പഠിക്കാന്‍ കഴിഞ്ഞാലോയെന്ന് ആണ്‍കുട്ടി ചോദിക്കുന്നു. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടി വന്ന് കോഴ്‌സിനെക്കുറിച്ച് വിവരിക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ. (kannur university advertisement video)
വീഡിയോയില്‍ വിമര്‍ശനവുമായി അധ്യാപക സംഘടനായ കെപിഎസ്ടിഎ രംഗത്തെത്തി. ആദ്യഭാഗത്തെ രംഗം അനാവശ്യമാണെന്നും ഒഴിവാക്കണമെന്നുമാണ് അധ്യാപക സംഘടനയുടെ ആവശ്യം. നാലുവര്‍ഷ ബിദുദ കോഴ്‌സുകള്‍ക്ക് സിലബസ് പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. തിടുക്കത്തില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് ശരിയല്ലെന്നും സിലബസും സര്‍വ്വകലാശാലയുടെ മികവും ഉയര്‍ത്തികാണിക്കുന്ന പരസ്യങ്ങള്‍ നിര്‍മ്മിക്കണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു.