Tuesday, July 22, 2025

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ

Must read

- Advertisement -

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാരിന്റെ വഴിവിട്ട നീക്കം. രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചവരാണ് ഇവര്‍. ഹൈക്കോടതി വിധി മറികടക്കാനുളള സര്‍ക്കാര്‍ ശ്രമത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ പ്രതികള്‍ക്ക് പുറത്തിറക്കാനാവുക.

സര്‍ക്കാര്‍ ടി.പി.വധക്കേസ് പ്രതികള്‍ക്കൊപ്പമെന്ന് കെ.കെ.രമ എം.എല്‍.എ കുറ്റപ്പെടുത്തി. കൊല നടത്തിയത് തങ്ങള്‍ക്ക് വേണ്ടിയെന്ന് സര്‍ക്കാര്‍ തെളിയിക്കുകയാണ്. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്നും കെകെരമ അറിയിച്ചു.2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു സിപിഐഎം വിട്ട് ആര്‍എംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.

See also  സഭ നിര്‍ത്തിവെച്ച് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article