Thursday, April 3, 2025

നടി കനകലത അന്തരിച്ചു

Must read

- Advertisement -

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് ഇന്ന് നഷ്ടങ്ങളുടെ ദിനം.നടി കനകലത വിടവാങ്ങി. അസുഖബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ മലയിന്‍കീഴിലുളള വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ഏറെ തളര്‍ത്തിയിരുന്നു. സ്വന്തം പേരുപോലും ഓര്‍മ്മയില്ലാത്ത അവസ്ഥയിലായിരുന്നു അവസാന കാലത്ത്‌.മലയാളത്തിലും തമിഴിലുമായി 350-ലധികം സിനിമകളില്‍ സാന്നിധ്യമറിയിച്ച ശേഷമാണ് വിടവാങ്ങുന്നത്.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിലും മിനിസ്‌ക്രീനിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

See also  ശബരിമലയില്‍ തിക്കും തിരക്കും; കുടിവെള്ളം പോലും കിട്ടാതെ അയ്യപ്പന്മാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article