ചെന്നൈ ∙ തമിഴ്നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നാണ് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ പറഞ്ഞത്. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ സഖ്യമുണ്ടാക്കൂ എന്നും ഇല്ലെങ്കിൽ 40 മണ്ഡലങ്ങളിലും പ്രത്യേകം മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യം സംബന്ധിച്ച കാര്യങ്ങൾ താൻ കൈകാര്യം ചെയ്യാമെന്നു പറഞ്ഞതായും റിപ്പോർട്ടുണ്ട്.
തന്റെ ശക്തമായ നിലപാടുകൾ പലപ്പോഴും പറഞ്ഞിട്ടുള്ള നടനാണ് കമൽഹാസൻ. തന്നെ പല വിവാദങ്ങളിലും അദ്ദേഹം പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് കമൽഹാസൻ.