Saturday, April 5, 2025

ചലച്ചിത്ര താരം കാളിദാസ് ജയറാം വിവാഹിതനാവുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രിക്ക്‌

Must read

- Advertisement -

മലയാളത്തിലെ താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു. തരിണി കലിംഗയാണ് വധു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാര്‍വതിയുമുണ്ട്. എംകെ സ്റ്റാലിനും പത്‌നിക്കും ജയറാമാണ് ക്ഷണക്കത്ത് നല്‍കിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്.

കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് കാളിദാസ് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ തരിണിക്കൊപ്പമുള്ള ചിത്രമാണ് താരം അന്ന് പങ്കുവച്ചത്. തിരുവോണദിവസം കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.

See also  'പൃഥ്വിരാജിനും മോഹൻലാലിനും' നേരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article