തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലെ സൂപ്പര്‍ താരം ശ്രീജിത്ത് പണിക്കരുമായി ഇടഞ്ഞ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. രാഷ്ട്രീയ നിരീക്ഷകനായ പണിക്കര്‍ക്കെതിരെ കെ സുരേന്ദ്രന് പിന്നാലെ പ്രമുഖ ബിജെപി നേതാക്കളും രംഗത്തെത്തി.
തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് കെ.സുരേന്ദ്രന്‍ ഡല്‍ഹിയില്‍ വാക്പോരിന് തുടക്കമിട്ടത്. സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ശ്രീജിത്ത് പണിക്കര്‍ക്കരുടെ ആരോപണമാണ് സുരേന്ദ്രനെ ചൊടിപ്പച്ചത്്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ‘കള്ളപ്പണിക്കന്‍മാര്‍’ എന്ന പ്രയോഗമാണ് സുധാകരന്‍ നടത്തിയത്. തുടര്‍ന്ന് സുരേന്ദ്രനെ ട്രോളി ചെറിയ ഉള്ളിയുടെ ചിത്രം സഹിതം ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതോടെ തര്‍ക്കം രൂക്ഷമായി.
രാഷ്ട്രീയ നിരീക്ഷകന് അഭിപ്രായം പറയാന്‍ അതിരുകളില്ലെന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ത് തോന്നിവസവും വിളിച്ചു പറയാനുള്ള ലൈസന്‍സാണെന്ന് കരുതരുതെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ബിജെപി സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ചാനല്‍ മുറിയില്‍ ഇരുന്ന് ഇലക്ഷന് തൊട്ട് മുന്നെ വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകണ്ട.സുരേഷ് ഗോപിയെ തകര്‍ക്കാന്‍ വലിയ ഗൂഢാലോചന ചില മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു എന്ന കേസുപോലും ഉണ്ടാക്കിയത്… എന്ത് കൊണ്ട് വന്നാലും അതിനെയൊക്കെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിച്ചത് കൊണ്ട് തന്നെയാണ് കേരളത്തില്‍ ശ്രീ കെ സുരേന്ദ്രന്‍ജിയുടെ നേതൃത്വത്തില്‍ ഈ ഉജജ്വല വിജയം ഞങ്ങള്‍ക്ക് ഉണ്ടായതും.കൊടകരയെന്നും, നിയമനമെന്നും പറഞ്ഞ് അക്രമിക്കാന്‍ വട്ടം കൂടിയവരില്‍ നിക്ഷ്പക്ഷ മുഖമൂടിയിട്ട നിരീക്ഷകരും ഉണ്ടായിരുന്നു… ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലതെന്നും പ്രഫുല്‍ കൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു.
ആട്ടിന്‍തോലണിഞ്ഞ ചെന്നായെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ അഭിപ്രായപ്പെട്ടത്.
ഗൂഗിളില്‍ നോക്കി കമന്ററി പറയുന്നവനാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേതാക്കള്‍ അഭിപ്രായങ്ങള്‍ പറഞ്ഞതോടെ കുഴഞ്ഞത് ബിജെപി അണികളും സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ പഠിച്ച് കൃത്യമായി അവതരിപ്പിക്കുന്നയാളാണ് ശ്രീജിത്ത് പണിക്കര്‍. ഇടതുപക്ഷത്തെ ഡാറ്റകള്‍ നിരത്തി ഉത്തരംമുട്ടിക്കുന്നതും സ്ഥിരം കാഴ്ചയാണ്. വാദിച്ച് തോല്‍പ്പിക്കാനാകാത്തതിനാല്‍ ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ ഇടത്പക്ഷ പ്രതിനിധികള്‍ ഇപ്പോള്‍ പങ്കെടുക്കുന്നില്ല. ശ്രീജിത്ത് പണിക്കരുടെ വീഡിയോകള്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശബരിമല, സിഎഎ, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ ശ്രീജിത്ത് പണിക്കരുടെ വീഡിയോകള്‍ വന്‍ഹിറ്റായിരുന്നു. സംസ്ഥാന നേതൃത്വം ഇടഞ്ഞതോടെ സൈബര്‍ അണികള്‍ കണ്‍ഫ്യൂഷനിലായിരിക്കുകയാണ്.