വിദേശകാര്യ ഏകോപനത്തിന് കെ.വാസുകി; സര്ക്കാര് നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി അധ്യക്ഷന്; കെ സുരേന്ദ്രന്;

Written by Taniniram

Published on:

കെ.വാസുകിയെ വിദേശകര്യ ഏകോപനത്തിന് നിയമിക്കാനുളള സര്‍ക്കാര്‍ നീക്കത്തിന് എതിരെ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വിദേശകാര്യ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതില്‍ കയറി ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ദുസൂചനയാണ് രാജ്യത്തിന് നല്‍കുന്നത്.

കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി വിജയന്‍ കരുതരുത്. നേരത്തെ തന്നെ യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തുകയും വിദേശത്ത് പോയി ഫണ്ട് പിരിവ് നടത്തുകയും ചെയ്തതിന് ആരോപണവിധേയനായ വ്യക്തിയാണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടേയും പ്രോട്ടോകോള്‍ ലംഘനങ്ങള്‍ വലിയ വിവാദവുമായതാണ്. കിഫ്ബിയുടെ മറവില്‍ എഫ്‌സിആര്‍എ നിയമം ലംഘിച്ച് പണമിടപാട് നടത്തിയതിന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇഡി അന്വേഷണം നേരിടുകയുമാണ്. ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടന്ന ഡോളര്‍ക്കടത്തും കറന്‍സിക്കടത്തുമെല്ലാം അന്വേഷണപരിധിയിലാണ്. വടക്കാഞ്ചേരി ലൈഫ്മിഷന്‍ തട്ടിപ്പും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. പിണറായി വിജയന് ഗള്‍ഫ് രാജ്യങ്ങളിലുള്ള സാമ്പത്തികബന്ധത്തിന് കുടപിടിക്കാനാണോ വിദേശകാര്യ സെക്രട്ടറി നിയമനം എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിദേശകാര്യ ഏകോപനത്തിനുളള ചുമതല കെ.വാസുകി നല്‍കിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് ഈ മാസം 15-ാം തീയതി ഇറങ്ങിയിരുന്നു.

Related News

Related News

Leave a Comment