Wednesday, April 2, 2025

കുഞ്ഞനന്തന്റെ മരണത്തില്‍ ദൂരൂഹത ഉണ്ടെന്നതിനാല്‍ പുനരന്വേഷണം വേണമെന്ന് കെ സുധാകരന്‍

Must read

- Advertisement -

കൊച്ചി : കുഞ്ഞനന്തന്റെ (Kunjananthan) മരണത്തില്‍ ദുരൂഹത ഉണ്ടെന്നതിനാല്‍ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran). ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു കുഞ്ഞനന്തന്‍.

സത്യം പുറത്ത് വരുമെന്ന ഘട്ടത്തിലായിരുന്നു കുഞ്ഞനന്തന്റെ മരണം. എല്ലാം വിളിച്ചു പറയും എന്ന് കുഞ്ഞനന്തന്‍ പറഞ്ഞതായി കേട്ടിരുന്നു. അതുകൊണ്ട് തന്നെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നതിനാല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

കുഞ്ഞനന്തന്റ മരണത്തില്‍ ഗൗരവമായ അന്വേഷണം വേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും (VD Satheeshan) ആവശ്യപ്പെട്ടു. സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് വ്യക്തമാക്കി അദ്ദേഹം ടി പി കേസിന് പിന്നില്‍ ഉന്നതര്‍ പങ്കെടുത്ത ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചു. കുഞ്ഞനന്റെ മരണം ദുരൂഹമാണ്. അതുകൊണ്ട് ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

See also  കണ്ണൂരില്‍ പൊടിപാറും; യുഡിഎഫിനായി കെ സുധാകരന്‍ രംഗത്തിറങ്ങും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article