വാര്‍ത്താസമ്മേളനത്തിന് മുമ്പ് മൈക്ക് ഓണാണെന്ന കാര്യം മറന്ന് തെറി വിളിച്ച് സുധാകരന്‍ ; വീഡിയോ വൈറല്‍

Written by Taniniram

Published on:

ആലപ്പുഴ വാര്‍ത്താസമ്മേളനത്തിനെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മൈക്ക് ഓണ്‍ ആണെന്നറിയാതെ തെറിവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടുത്തിരുന്ന ഷാനിമോള്‍ ഉസ്മാന്‍ പതുക്കെ സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതും വീഡിയിലുണ്ട്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ സുധാകരന്‍ ചീത്തവിളിച്ചത്. ഇയാളിത് എന്ത് *** പരിപാടിയാണ് കാണിയ്ക്കുന്നത് എന്നാണ് സുധാകരന്‍ ചോദിച്ചത്. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം തുടങ്ങാന്‍ വൈകിയതാണ് സുധാകരനെ പ്രകോപിച്ചത്.

രാവിലെ പത്തേകാലോടെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തിനായി എത്തിയെങ്കിലും 20 മിനിറ്റ് വൈകിയാണ് തുടങ്ങിയത്. തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. സുധാകരന്‍ തെറിവിളിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനെയാണെന്നാണ്‌ കൈരളി ചാനലും ദേശാഭിമാനിയും വാര്‍ത്ത നല്‍കിയത്.

നേരത്തെയും മൈക്കിന് വേണ്ടി സതീശനും സുധാകരനും തര്‍ക്കിക്കുന്ന രംഗങ്ങള്‍ പുറത്ത് വന്നിട്ടുണ്ടായിരുന്നു.

See also  ന്യൂനപക്ഷങ്ങൾക്ക് നേരെ ബിജെപി കലാപം ഉയർത്തുന്നു: മുസ്ലിം ലീഗ്

Leave a Comment