Friday, April 4, 2025

വടകരയിൽ ജയിക്കുമെന്ന് ഷൈലജടീച്ചർക്ക് തോൽക്കുന്നത് വരെ പറയാമെന്ന് കെ.മുരളീധരന്‍

Must read

- Advertisement -

കോഴിക്കോട് (Kozhikode): വടകര ലോക്സഭ മണ്ഡല (Vadakara Lok Sabha Constituency)ത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി (K. Muralidharan MP) പറഞ്ഞു. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചർച്ചയാവും.

2014ൽ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കിൽ മേൽക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭാ മണ്ഡലത്തിൽ ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് ജയിച്ച് കയറാനായിട്ടില്ല. ഇത്തവണയും തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന് അതുകൊണ്ട് തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്.ജയിക്കുമെന്ന് ഷൈലജ ടീച്ചർ (Shailaja Teacher) പറയുന്നതിനോട്, തോൽക്കുന്നത് വരെ അവർക്ക് അത് പറയാമെന്ന് കെ.മുരളീധരന്‍ മറുപടി നല്‍കി 5 കൊല്ലം മണ്ഡലത്തിൽ സജീവമായിരുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുതുതായി വരുന്നതാണ്. വോട്ട് ചോദിക്കുന്നില്ല എന്നേ ഉള്ളൂ . എപ്പോഴും താൻ മണ്ഡലത്തിൽ സജീവമാണെന്നും മുരളീധരന്‍ പറഞ്ഞു.

ഷൈലജ ടീച്ചറെയും എളമരത്തേയും കെ.മുരളീധരൻ പരിഹസിച്ചു . കഴിഞ്ഞ തവണ താൻ വട്ടിയൂർകാവിൽ നിന്നാണ് വടകരയിലേക്ക് തീവണ്ടി കയറിയത്. ഇതാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥികൾ കോപ്പിയടിച്ചത്. ടീച്ചർമാർ കോപ്പിയടിക്കരുതെന്നാണ് സാധാരണ പറയാറെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

See also  ആർ എൽ വി രാമകൃഷ്ണനെതിരായുള്ള അധിക്ഷേപ പരാമർശം; സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം, കുറ്റം തെളിഞ്ഞാൽ അഞ്ചു വര്‍ഷം തടവ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article