തൃശൂർ : പത്മജയുടെ രാഷ്ട്രീയ മാറ്റത്തിലൂടെ നെടുമ്പാശേരി എയർപോർട്ടിനു കെ കരുണാകരന്റെ പേര് നാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചതായി അറിയുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന കെ കരുണാകാരന് അദ്ദേഹത്തിന്റെ കാലശേഷം അർഹിക്കുന്ന ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്ന പരാതി നിലനിൽക്കുകയായിരുന്നു. തിരുവനന്തപുരത്ത് സർക്കാർ സ്മാരകം പണിയാൻ നൽകിയ 37 സെന്റ് സ്ഥലം ഇപ്പോഴും അനാഥമായി കിടക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതും പത്മജയുടെ രാഷ്ട്രീയ മാറ്റത്തിനു ഇടയാക്കിയിട്ടുണ്ട്. നാളെ രാവിലെ കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വീട്ടിലെത്തുന്ന പത്മജ അതിനടുത്ത ദിവസം തന്നെ തൃശൂരിൽ എത്തുമെന്നാണ് റിപ്പോർട്ട്. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിന് സജീവമാകും. രാജ്യസഭാ അംഗത്വവും കേന്ദ്ര മന്ത്രിസഭയിൽ പ്രതിനിധ്യവും ഉറപ്പ് നൽകിയെന്നാണ് ഡൽഹിദേശീയ വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ബി ജെ പി ദേശീയ നേതാവ് ജെ പി നദ്ധ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, എന്നിവരുമായി നേരിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലും സംസാരിച്ചതിന് ശേഷമാണ് പാർട്ടിയിൽ ചേരാനുള്ള തീരുമാനം പുറത്തു വന്നത്. തൃശൂരിലെ മുരളി മന്ദിരവും സ്മൃതി മണ്ഡപവും പത്മജയുടെ പേരിൽ ആണെന്നുള്ളത് കൊണ്ട് വരും നാളുകളിൽ ഇതും ഒരു പ്രശ്നം ആകുവാനുള്ള സാധ്യതയുണ്ട്.
നെടുമ്പാശ്ശേരി എയർപോർട്ട് ഇനി കെ കരുണാകരൻ ഇന്റർനാഷണൽ എയർപോർട്ട് ആകും

- Advertisement -