കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ

Written by Taniniram

Published on:

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍ (Justice Nidhin Madhukar Jamdar) സത്യപ്രതിജ്ഞ ചെയ്തു. രാവിലെ10ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

നിയമ മന്ത്രി പി. രാജീവ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ആക്ടിംഗ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഐ.എ.എസ്. ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. രാജ്യത്തെ ഏറ്റവും സീനിയര്‍ ആയ ജഡ്ജിമാരില്‍ ഒരാളാണ് നിതിന്‍ ജാംദാര്‍. മഹാരാഷ്ട്രയിലെ ഷോലപുര്‍ സ്വദേശിയാണ്. ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ആയിരുന്നു.

ബോംബെയില്‍ നിന്നുള്ള നാലാമത്തെ ചീഫ് ജസ്റ്റിസാണ് നിതിന്‍ മധുകര്‍ ജാംദാര്‍. 2026 ജനുവരി ഒമ്പതുവരെയാണ് അദ്ദേഹത്തിന് സര്‍വ്വീസുള്ളത്. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തിയാല്‍ സര്‍വ്വീസ് കാലാവധി നീട്ടികിട്ടും.

See also  വീട്ടിൽ നിന്ന് അഞ്ചുപേരെ കാണാതായെന്ന പരാതിയുമായി ​ഗൃഹനാഥൻ…

Related News

Related News

Leave a Comment