ചങ്ങരംകുളം: സാംസ്‌കാരിക സമിതി ‘എച്ചിൽ – ഒരു ദളിതൻ്റെ ജീവിതം’ ചർച്ച ചെയ്തു. പ്രശസ്ത ഹിന്ദി സാഹിത്യകാരനായ ഓം പ്രകാശ് വാൽമീകി രചിച്ച ജൂഠൻ (എച്ചിൽ) എന്ന ആത്മകഥ ഇന്ത്യൻ സമൂഹത്തിലെ ജാതി വ്യവസ്ഥയിൽ ദളിതർ അനുഭവിക്കേണ്ടി വരുന്ന വിവരണാതീതമായ ദുരിതങ്ങളെയും വിവേചനങ്ങളേയും ആഴത്തിലും പരപ്പിലും ആവിഷ്ക്കരിക്കുന്നുണ്ടെന്ന് സോമൻ ചെസ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
കെ വി ഇസ്ഹാഖ് ചർച്ചയുടെ മോഡറേറ്ററായി. നിഷ കെ നായരാണ് ജൂഠൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. മലയാള മനോരമയുടെ കോട്ടയം സീനിയർ സബ് എഡിറ്ററാണ് നിഷ കെ നായർ.