2018 ല്‍ കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായിരുന്ന ജെസ്ന മരിയ ജയിംസ് ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്നും പിതാവ് ജെയിംസ് കോടതിയെ അറിയിച്ചു. സിബിഐ ശശരിയായ ദിശയില്‍ അന്വേഷിച്ചാല്‍ ഇയാളുടെ ചിത്രങ്ങള്‍ അടക്കം നല്‍കാമെന്ന് ഹര്‍ജിയില്‍ പറയുന്നു. ജെസ്ന സ്ഥിരമായി പ്രാര്‍ത്ഥിക്കാന്‍ എല്ലാ വ്യാഴാഴ്ചയും പോകുന്ന സ്ഥലം താന്‍ കണ്ടെത്തിയതായും പിതാവും പറയുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നും
അഡ്വ. ശ്രീനിവാസന് വേണുഗോപാല്‍ മുഖേന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി സ്വീകരിച്ച കോടതി സിബിഐ ഉദ്യോഗസ്ഥനോട് 19 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
ആറ് വര്‍ഷം മുമ്പ് കാണാതായ ജെസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്:പ്രതി അജ്ഞാത സുഹൃത്ത് ?
Written by Taniniram
Published on: