Saturday, April 5, 2025

പത്മജ ബിജെപിയിൽ ചേർന്നത് ദൗർഭാഗ്യകരം; രമേശ് ചെന്നിത്തല

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram): പത്മജ (Padmaja) ബിജെപിയിൽ ചേർന്നത് ദൗർഭാഗ്യകരമാണെന്നും പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. (Former opposition leader Ramesh Chennithala) പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല (Ramesh Chennithala)
.

കെ കരുണാകരൻ (K Karunakaran) കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് ജീവൻ നൽകിയ നേതാവാണ്. വർ​ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവിന്റെ മകൾ പത്മജ (Padmaja) കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും രമേശ് ചെന്നിത്തല (Ramesh Chennithala) മാധ്യമങ്ങളോട് പറഞ്ഞു. പത്മജയ്ക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നതിന് പാർട്ടിയെ കുറ്റം പറയുന്നത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല (Ramesh Chennithala) കൂട്ടിചേർത്തു.

പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിക്കുമെന്നും രമേശ് ചെന്നിത്തല (Ramesh Chennithala) വ്യക്തമാക്കി.

See also  നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് തിരിതെളിഞ്ഞു, സാഹിത്യോത്സവത്തിലും കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article