Saturday, April 5, 2025

കത്രിക കുത്തിന് കേസുണ്ടോ? കത്രിക വയറ്റിൽ കയറി യുവാവിന്റെ മരണം…

Must read

- Advertisement -

കൊച്ചി (Kochi) : കത്രിക കുത്തിന് കേസില്ല എന്നാലും കത്രിക വയറ്റിൽ കുത്തിക്കയറി കുഞ്ഞിത്തൈ നികത്തിൽ സിബിൻ (38) മരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി അമ്മ. പള്ളിപ്പുറം കോവിലകത്തും കടവ് സ്വദേശി സിബിനും കുടുംബവും കുഞ്ഞിത്തൈയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. മേയ് രണ്ടിനാണ് സിബിന്റെ വയറിൽ കത്രിക കുത്തിക്കയറിയത്.

സംഭവം നടക്കുമ്പോൾ ഭാര്യയും രണ്ടു മക്കളും അസുഖ ബാധിതനായ ഭാര്യാ പിതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ചിപ്‌സ് പായ്‌ക്കറ്റ് പൊട്ടിക്കുന്നതിനിടെ കത്രിക വയറിൽ കുത്തിക്കയറിയെന്നാണ് ഇവരുടെ മൊഴി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടറോട് സിബിൻ പറഞ്ഞതും ഇതുതന്നെയാണ്.

പറവൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളേജിലും ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും സിബിൻ ചികിത്സ തേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മേയ് 31നാണ് മരിച്ചത്. കുടൽ മുറിഞ്ഞതാണ് മരണ കാരണം.

വീട്ടുകാരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മരിച്ച അന്നുതന്നെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു.

See also  മൊത്ത വ്യാപാരിയിൽ നിന്ന് ജ്വല്ലറി ഉടമ 260 പവൻ അടിച്ച് മാറ്റി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article