Friday, April 4, 2025

ശാലിൻ സോയ പ്രണവ് മോഹൻലാലിനെ പ്രണയിക്കുന്നോ?

Must read

- Advertisement -

പ്രണവ് മോഹൻലാൽ മലയാളത്തിന്റെ സ്വന്തം താരപുത്രൻ. പക്ഷേ ഈ വിളിപ്പേരുകളോ സ്ഥാനമാനങ്ങളോ ഒന്നും താൽപര്യമില്ലാത്തയാളാണ് പ്രണവ്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. താരത്തിന്റെ സാഹസിക യാത്രകളൊക്കെ സോഷ്യൽ മീഡിയയിൽ വാർത്തായാകാറുണ്ട്. പ്രണവിന്റെ ജീവിത രീതിയോട് താത്പര്യമുള്ളവരാണ് പലരും. കൂടാതെ പതിവ് താരപുത്രന്മാരിൽ നിന്നും വ്യത്യസ്തമായി ജീവിതം നയിക്കുന്ന പ്രണവിന്റെ ഇഷ്ടങ്ങളോടുള്ള താത്പര്യം പല നടിമാരും വ്യക്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഷാലിൻ സോയ. ഇപ്പോഴിതാ ഈ ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാലിൻ.

ശാലിന്റെ വാക്കുകൾ ഇങ്ങനെ : ‘പ്രണവിനോട് ക്രഷ് എന്നല്ല, എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണ്. അത് പ്രണവ് സിനിമയിൽ വരുന്നതിന് മുൻപേ ഇഷ്ടമാണ്. അതെന്റെ സുഹൃത്തുക്കൾക്കെല്ലാം അറിയാവുന്നതാണ്. പ്രണവ് യാത്രകൾ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അയാളുടെ പൊസിഷനും അയാൾ ചൂസ് ചെയ്ത കാര്യവും തികച്ചും വ്യത്യസ്തമാണ്. അത് തീർച്ചയായും കൗതുകം നിറഞ്ഞതാണ്.

ഒരിക്കൽ പുഷ്‌കറിൽ യാത്ര ചെയ്തപ്പോൾ അവിടുത്തെ മാഗസിനിൽ പ്രണവ് മോഹൻലാലിനെ കുറിച്ചൊരു ആർട്ടിക്കിൾ കണ്ടു. എനിക്ക് പ്രണവ് മോഹൻലാലിന്റെ മകനാണെന്ന് അറിയാം, പക്ഷേ അയാൾ ഇങ്ങനെയൊരു ലൈഫ് ആണെന്ന് അറിയുമ്പോൾ ഒരു കൗതുകം ഉണ്ട്. അല്ലാതെ ഫാൻസ് എന്നൊന്നും പറയാൻ പറ്റില്ല. ഞാൻ ഒരിക്കൽ ഇത് സംസാരിച്ചപ്പോൾ എന്തൊക്കെയോ വാർത്തകൾ വന്നു. ഞാൻ വിവാഹം അഭ്യർത്ഥിച്ചുവെന്നൊക്കെ പറഞ്ഞായിരുന്നു വാർത്തകൾ.

ഞാൻ പോലും അറിഞ്ഞിട്ടില്ല. പ്രണവിനെ ഒരുതവണ നേരിട്ട് കണ്ടിട്ടുണ്ട്. കൊച്ചി ടു ചെന്നൈ ഫ്ളൈറ്റിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. അത്രയേയുള്ളൂ. പ്രണവിനെ കുറിച്ച് ആളുകൾക്ക് ഒറു ക്യൂരിയോസിറ്റിയുണ്ട്. പ്രണവിന് ചൂസ് ചെയ്യാൻ പറ്റുന്നൊരു ജീവിതം ഉണ്ടായിട്ടും പുള്ളി ഇങ്ങനെ പോകുന്നു. അതും മറ്റുള്ളവർ ആഗ്രഹിക്കുന്നൊരു ജീവിതം. സ്വാഭാവികമായും കൗതുകം തോന്നും’ ശാലിൻ സോയ പറഞ്ഞു.

See also  പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷമരവിപ്പിച്ച പ്രതികൾ ജയിലിന് പുറത്തിറങ്ങി, കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുളളവർക്ക് സിപിഎമ്മിന്റെ സ്വീകരണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article