സംസ്ഥാനത്ത് ഐ.പി.എസ് തലത്തിൽ വൻ അഴിച്ചുപണി

Written by Taniniram

Published on:

തിരു: സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തസ്തികയില്‍ വന്‍ അഴിച്ചു പണി നടത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പ്രധാനമായും ജൂനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരേയാണ് വിവിധ സ്ഥാനങ്ങളില്‍ ഇളക്കി പ്രതിഷ്ഠിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ്, വി.ഐ.പി സെക്യൂരിറ്റി, ജയ്‌ദേവ് ജി. ഐ.പി.എസ് (ന് കമാന്‍ഡന്റ്, സ്‌പെഷ്യല്‍ ആന്‍ഡ് പോലീസ് ബറ്റാലിയന്റെ (എസ്.എ.പി) പൂര്‍ണ്ണ അധിക ചുമതലയും.കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍, മെറിന്‍ ജോസഫ് ഐ.പി.എസ് നെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടായി നിലവിലെ ഒഴിവില്‍ മാറ്റി നിയമിച്ചു.
ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍ ഐ.പി.എസ്. നെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയായി മാറ്റി ഉത്തരവായി. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പോളിസി), നവനീത് ശര്‍മ്മ ഐ.പി.എസ് നെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്. എസ് ഐ.പി.എസ് നെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പോലീസ് സൂപ്രണ്ടായി എക്‌സ് കേഡര്‍ തസ്തികയിലേയ്ക്ക് ഉയര്‍ത്തി.
ഇടുക്കി ജില്ലാ പോലീസ് മേധാവി, കര്യാക്കോസ് വി.യു നെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലായി മാറ്റി നിയമിച്ചു.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് (എല്‍ & ആന്റ് ട്രാഫിക്) ശശിധരന്‍ എസ്. ഐ.പി.എസ് നെ മലപ്പുറം ജില്ലാ പോലീസ് മേധാവിയാക്കി.

കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി, ശ്രീ സുനില്‍ എം.എല്‍. ഐ.പി.എസ് നെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു.

. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്ന വൈഭവ് സക്‌സേന ഐ.പി.എസ് ആണ് ഇനി മുതല്‍ എറണാകുളം റൂറല്‍ പോലീസ് മേധാവി.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്നശില്‍പ ഡി. ഐ.പി.എസ് നെ നിലവില്‍ ഒഴിവുള്ള കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.

തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ബിജോയ്, പി. ഐ.പി.എസ് നെ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു. ഇപ്പോള്‍
ക്രൈംബ്രാഞ്ച് എറണാകുളം പോലീസ് സൂപ്രണ്ട്, സാബു മാത്യു കെ.എം. ഐ.പി.എസ് നെ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയാക്കി.
എറണാകുളം വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ പോലിസ് സൂപ്രണ്ട്, സുദര്‍ശനന്‍ കെ.എസ് ഐ.പി.എസ് നെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (എല്‍ & ആന്റ് ട്രാഫിക്) ആയി ഇളക്കി പ്രതിഷ്ഠിച്ചു.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി, ഐശ്വര്യ പ്രശാന്ത് ഡോം ഗ്രെ ഐ.പി.എസ്. നെ ഐ.ആര്‍.ബി കമാന്‍ഡന്റ് ആയി നിലവിലുള്ള ഒഴിവിലേക്ക് മാറ്റി.

നിലവില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി, വിവേക് കുമാര്‍ ഐ.പി.എസ് ആകും പുതിയ , കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍. ഡെപ്യൂട്ടി കമ്മീഷണര്‍ കോഴിക്കോട് സിറ്റി, (എല്‍ & ഒ ആന്റ് ട്രാഫിക്) കെ.ഇ.ബൈജു, ഐ.പി.എസ് റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് ബറ്റാലിയന്‍ കമാന്‍ഡന്റ് ആകും
റെസ്‌ക്യു ഫോഴ്‌സ് കെ.എ.പി. നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് വിഷ്ണു പ്രദീപ് ടി.കെ ഐ. പി. എസ് നെ ഇടുക്കി ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു.റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യു ഫോഴ്‌സ് ബറ്റാലിയന്‍ കമാന്‍ഡന്റ്, അജ് പലിവാള്‍ ഐ.പി.എസ് നെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷ്ണര്‍ ഓഫ് പോലീസ് (എല്‍ & ഒ ആന്റ് ട്രാഫിക്) ആയി മാറ്റി നിയമിച്ചു.

Related News

Related News

Leave a Comment