Friday, April 4, 2025

ഇഎംഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളുയർന്നാൽ ഇടപെടും; ധനകാര്യ മന്ത്രി

Must read

- Advertisement -

കൽപ്പറ്റ (Kalppatta) : ഒരു വർഷത്തേക്ക് മോറട്ടോറിയം കൊണ്ടുവരാനുള്ള ബാങ്കുകളുടെ ആലോചന നല്ല തീരുമാനമാണെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. ഈ വിഷയത്തിൽ പൊതു അഭിപ്രായത്തിനൊപ്പം ബാങ്കുകളും ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കുടുംബങ്ങളെ കുറിച്ചുള്ള മറ്റു കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. പെട്ടെന്നുള്ള ജപ്തി ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നതാണ് മോറട്ടോറിയം കൊണ്ടുള്ള​ ഗുണം.

മറ്റു വിഷയങ്ങൾ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. കുടുംബങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ചെയ്തുവരികയാണ്. മൊബൈൽ ഫോണുകൾക്ക് ഇഐഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട വിഷയങ്ങളുണ്ടാവാം. ഇത്തരം വിഷയങ്ങളിൽ പരാതി വരുന്നതിന് അനുസരിച്ച് ഇടപെടുമെന്നും ധനകാര്യ സ്ഥാപനങ്ങൾ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.

കുറേ കടമെടുത്തയാളുകൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സംശയമുണ്ട്. കാണാതായി പോയവരുടെ ഉൾപ്പെടെ കണക്കുകൾ ലഭിക്കണം. വീടും സ്ഥലവും മൊത്തമായി പോയവരുണ്ട്. എല്ലാം പരിശോധിച്ചു കഴിഞ്ഞാൽ തന്നെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.ഭൂമിയും സ്ഥലവുമില്ലാത്തവർക്ക് അതെല്ലാം കണ്ടെത്താനുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. കൃത്യമായ സ്ഥിതി അറിയാതെ വായ്പകൾ എഴുതിത്തള്ളുക എന്ന അവസ്ഥയിലേക്ക് പോകാനാവില്ല.

മാതൃകാപരമായ പുനരവധിവാസ പദ്ധതി എന്ന് പറഞ്ഞാൽ ആളുകൾക്ക് താമസിക്കാൻ ടൗൺഷിപ്പ് എന്ന ആശയമാണ്. അതിനൊപ്പം അവർക്ക് ജോലി ചെയ്യാനുള്ള സംവിധാനവും വേണം. ദുരന്തബാധിതരുടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയില്ലെങ്കിലും അവരെ സഹായിക്കുന്ന സമീപനം ഉണ്ടാവും. താമസ സൗകര്യം, വരുമാനത്തിനുള്ള സംവിധാനവും ഇവർക്ക് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

See also  കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ; അതും നൂറാം വയസ്സിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article