Thursday, April 3, 2025

അന്താരാഷ്ട്ര വനിതാദിനം ആശംസകളോടെ ഞങ്ങളും……

Must read

- Advertisement -

1975 ൽ ആണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. എന്നാൽ അതിനും എത്രയോ മുമ്പ് തന്നെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് ‌ വേണ്ടിയുള്ള പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു. 1909 ഫെബ്രുവരി 28 ന് അമേരിക്കയിൽ തെരേസ, മൽക്കീൽ, അയ്റ സലാസർ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാ ദിനം ആചരിക്കപ്പെട്ടത്.

വനിതാ ദിനം

1910 കോപ്പൻഹേ​ഗനിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 100 പേർ പങ്കെടുത്ത ലോക വനിതാ സമ്മേളനം വനിതാദിനത്തിന് അടുത്ത പടിയായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975 ൽ ഐക്യരാഷ്ട്ര സഭാ മാർച്ച് എട്ട് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്.

ആരോ​ഗ്യം വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വനിതാ ​ദിനം.

1908 ൽ ന്യൂയോർക്കിലെ 15000 വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽ സഹാചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവം വനിതാദിനചാരണത്തിലേക്ക് നയിച്ചു, ജോലി സമയത്ത് ഇളവ് വരുത്തുക.

ശമ്പളത്തിൽ ന്യായമായ വർദ്ധനവ് വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം.
ലോകത്തിന്റെ പല ഭാ​ഗങ്ങളിലേക്ക് ഈ സമരം വ്യാപിപ്പിച്ചു. അങ്ങനെ 1909 ൽ ന്യൂയോർക്കിലെ സ്ത്രീകൾ വനിതാ ദിനം ആചരിച്ചു.

ഓരോ വർഷവും വനിതാ ദിനത്തിന്റെ വിഷയം മാറിക്കൊണ്ടിരുന്നു, ഈ വർഷത്തെ വനിതാ ദിനത്തിൻഫെ വിഷയം അല്ലെങ്കിൽ തീ എന്നത് ഇൻവെസ്റ്റ് ഇൻ വിമൻ: : ആക്സലറേറ്റ് പ്രോ​ഗ്രസ്സ് (Invest in women: Accelerate progress) എന്നതാണ്. വനിതകളുടെ ഉന്നമനത്തിന് വേണ്ടി ആചരിക്കുന്ന ഈ ദിനത്തിൽ നമുക്കും വനിതകൾക്ക് ആശംസകൾ അർപ്പിക്കാം.

വനിതാദിനാശംസകൾ:

സ്നേഹം ഉള്ള അമ്മ, ഉത്തരവാദിത്തം ഉള്ള ജീവനക്കാരി അങ്ങനെ എത്ര എത്ര വേഷങ്ങളാണ് സ്ത്രീകൾ കൈകാര്യം ചെയ്യുന്നത്. തീർച്ചയായും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള അവരുടെ കരുത്തിന് അഭിനന്ദനം നൽകിയേ പറ്റു. എല്ലാ സ്ത്രീകളേയും ആശംസിക്കുന്നു, ഈ വനിതാ ദിനത്തിൽ

നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല സ്ത്രീകളുടെ ജീവിതം, മുന്നിലെ പ്രതിസന്ധികളൊക്കെ മറികടന്ന് അവർ‌ വിജയം സ്വന്തമാക്കുകയാണ്, ജീവതത്തോട് പോരാടി മുന്നോട്ട് പോകുന്ന എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ.

ആരുടെയും മുന്നിൽ തല കുനിക്കേണ്ടവൾ അല്ല എന്ന തിരിച്ചറിവ് ഓരോ സ്ത്രീകൾക്കുമുണ്ട്. അടിമകളല്ല തങ്ങൾ എന്ന ബോധവും ഉണ്ട്. ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കരുത്തുമുണ്ട്… എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ…

സ്ത്രീ സഹിക്കാനും പൊറുക്കാനും ഉള്ളവളാണെന്ന് പറഞ്ഞുപഠിപ്പിച്ച നാളുകളെല്ലാം കഴിഞ്ഞു, നേടാൻ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന തിരിച്ചറിവുള്ളവരാണ് ഇന്ന് ഓരോ സ്ത്രീയും..വനിതാ ദിനാശംസകൾ…

See also  അർജുന്റെ ട്രക്ക് ഗംഗാവാലി പുഴയിൽ; ട്രക്ക് തലകീഴായ നിലയിലെന്ന് എസ്.പി നാരായണ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article