Home KERALA അന്താരാഷ്ട്ര സസ്യശാസ്ത്ര സിമ്പോസിയം

അന്താരാഷ്ട്ര സസ്യശാസ്ത്ര സിമ്പോസിയം

0
അന്താരാഷ്ട്ര സസ്യശാസ്ത്ര സിമ്പോസിയം

തിരുവല്ലം: കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികളുടെയും കോർട്ടേവ അഗ്രിസയൻസിൻ്റെയും ആഭിമുഖ്യത്തിൽ 18,19 തീയതികളിൽ അന്താരാഷ്ട്ര സസ്യശാസ്ത്ര സിമ്പോസിയം നടത്തുന്നു. 2023 ലെ നോർമൻ ഇ.ബോർലോഗ് ഫീൽഡ് സയൻ്റിസ്റ്റ് അവാർഡ്  ജേതാവ് ഡോക്ടർ സ്വാതി നായ്ക് പരിപാടിയുടെ മുഖ്യ അതിഥി ആവും. ഡോക്ടർ സ്വാതി നായിക്കിന്റെ ആദ്യ കേരള സന്ദർശനം കൂടിയാവും ഇത്.

ജർമ്മനിയിലെ ഹോഹെൻഹൈം യൂണിവേഴ്സിറ്റിയില പോസ്റ്റ്ഡോക്ടറൽ ഗവേഷക ആൻ എലീസ് സ്ട്രാട്ടൻ ഉം അതിഥിയായി പങ്കെടുക്കും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ സജി ഗോപിനാഥ്, കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് അംഗം ഡോക്ടർ ജിജു പി അലക്സ്,  ICAR – NIPB പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഡോക്ടർ പ്രണബ് കുമാർ മണ്ഡൽ,കോർട്ടേവ അഗ്രിസയൻസ് ഡയറക്ടർ ഡോ. രാമൻ ബാബു തുടങ്ങിയവർ സിമ്പോസിയത്തിൽ പങ്കെടുക്കും വിദ്യാർത്ഥികൾക്കായി വിവിധ മത്സരയിനങ്ങൾ,കർഷകർക്കും വിദ്യാർത്ഥികൾക്കും ആയി എക്സിബിഷൻ എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക്https://aicsa2024.com/

LEAVE A REPLY

Please enter your comment!
Please enter your name here