ഇനി പേടി വേണ്ട, വിവരങ്ങള്‍ രഹസ്യമായി പോലീസിനെ അറിയിക്കാം’; പുതിയ സംവിധാനവുമായി കേരള പൊലീസ്

Written by Taniniram

Published on:

നമുക്ക് ചുറ്റും പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. എഇത്തരം കുറ്റകൃത്യങ്ങള്‍ നിയമപാലകരെ അറിയിക്കേണ്ടത് ഒരു പൗരന്റെ കടമയാണ്. എന്നാല്‍ പേടികാരണം തങ്ങളുടെ കണ്‍മുന്നില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പോലും പൊലീസിനെ അറിയിക്കാന്‍ ഒരു വിഭാഗം ആളുകള്‍ മടിക്കുന്നു. തങ്ങളുടെ പേര് പുറത്തായി ആവശ്യമില്ലാത്ത പുലിവാല് പിടിച്ച് പൊല്ലാപ്പിലാക്കേണ്ട എന്നാണ് ഇത്തരക്കാരുടെ നിലപാട്.
ഇൗ പ്രശ്‌നത്തിന് പരിഹാരവുമായെത്തിയിരിക്കുകയാണ് കേരള പോലീസ്. സ്റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ അറിയിക്കാം. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ( Pol – App install) ചെയ്ത ശേഷം Share anonymously എന്ന സെക്ഷനില്‍ രഹസ്യ വിവരങ്ങള്‍ അറിയിക്കാം.

See also  അജ്ഞാത ജീവിയുടെ ശല്യം; ആറ് പേർക്ക് കടിയേറ്റു…

Related News

Related News

Leave a Comment