എറണാകുളത്തെ ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞ കേസില്‍ അറസ്റ്റിലായ യുവതിയുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ തൃശൂര്‍ സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലാണെന്ന് മനസ്സിലാക്കിയുണ്ട്. ഈ യുവാവ് ഉടന്‍ പോലീസ് വലയിലാകും. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇയാളാണോ യുവതിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് കണ്ടെത്താനാകൂ. യുവതി ഇന്‍സ്റ്റാഗ്രാമില്‍ നിരവധി റീല്‍സുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയുളള പരിചയമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് യുവതി മാതാപിതാക്കളറിയാതെ കുഞ്ഞിനെ കുളിമുറിയില്‍ പ്രസവിച്ചശേഷം ഫ്ളാറ്റില്‍ നിന്ന് എടുത്തെറിഞ്ഞത്. കൊറിയര്‍ കവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെട്ടെന്ന് തന്നെ പ്രതിക്കരികിലെത്തിയത്.