വിടരും മുമ്പേ കൊഴിഞ്ഞ കുരുന്നിന് വിട. ഫ്‌ളാറ്റില്‍ നിന്നെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്റെ സംസ്‌കാരചടങ്ങ് നടത്തി

Written by Taniniram

Published on:

കൊച്ചി : ജനിച്ചയുടന്‍ ഫ്‌ളാറ്റില്‍ നിന്ന് എടുത്തെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തി. പോലീസും കോര്‍പ്പറേഷനും സംയുക്തമായാണ് പൊതുശ്മശാനത്തില്‍ ചടങ്ങുകള്‍ നടത്തിയത്. മേയര്‍ ശവപേടകം ചുമന്നു. പോലീസുകാര്‍ സല്യൂട്ട് നല്‍കി. നാട്ടുകാര്‍ മൃതദേഹത്തിന് സമീപം കളിപ്പാട്ടങ്ങളും പുഷ്പങ്ങളും വച്ചു. നിരവധി പൊതുപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളും കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. പലരും നിറകണ്ണുകളോടെയാണ് ചടങ്ങുകള്‍ വീക്ഷിച്ചത്.

See also  വീണ്ടും പോക്‌സോ കേസ്

Related News

Related News

Leave a Comment