- Advertisement -
സംസ്ഥാനത്തെ ജയിലുകളിൽ നിന്നും ഫ്രീഡം ഫുഡ് (Freedom food) എന്ന പേരിൽ ജയിലിൽ നിന്നുണ്ടാക്കി പൊതുജനങ്ങൾക്ക് വിൽക്കുന്ന വിഭവങ്ങൾക്ക് വില കൂട്ടി. ഊണും ചിക്കനും ഉൾപ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വർധിപ്പിച്ചത്. ജയിൽ മേധാവി ബൽറാം ഉപാധ്യായ (Balram Upadhyay) ജയിൽ വിഭവങ്ങളുടെ വില വർധനവിനെ സംബന്ധിച്ച് ഉത്തരവിറക്കി. വില വർധിപ്പിക്കാനുള്ള ശുപാർശക്ക് സർക്കാർ അനുമതി നൽകി. 5 മുതൽ 30 രൂപ വരെയാണ് വിഭവങ്ങളുടെ വിലയിൽ വർധനവ് വരുത്തിയിട്ടുള്ളത്. എന്നാൽ ചപ്പാത്തിയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.