തൃശൂര്‍ (Thrisur): ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആലബിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ജീവനക്കാരനാണ്.മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.