Wednesday, April 2, 2025

തിരുവനന്തപുരത്ത് അച്ഛനും മകനും തമ്മിൽ ഉന്തും തള്ളും; പരിക്കേറ്റ പിതാവ് മരിച്ചു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : അച്ഛനും മകനും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിലും ഉന്തലും തള്ളലിനും ഇടയിൽ തറയിൽ വീണ് തലയ്ക്ക് പരിക്കേറ്റ അച്ഛൻ മരിച്ചു. കോട്ടുകാൽ, ചപ്പാത്ത് ചെമ്പകവിളയിൽ സജീവ് (43) ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ജോലി കഴിഞ്ഞെത്തിയ സജീവ് മൂത്തമകൻ വരുണുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് അച്ഛനും മകനും തമ്മിൽ ഉന്തലും തളളലുമായി. ഇതിനിടയിൽ വരുൺ അച്ഛൻ സജീവിനെ തള്ളിമാറ്റിയപ്പോൾ വരാന്തയിലെ സിമൻ്റ് കൈവരിയിൽ തലയിടിച്ചിരുന്നു.

തുടർന്ന് എണിറ്റു പോയ സജീവൻ തല കറങ്ങി വീണപ്പോൾ തലയുടെ പിൻഭാഗത്ത് മുറിവേൽക്കുകും തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു എന്നാണ് വിഴിഞ്ഞം പോലിസ് പറയുന്നത്. പരുക്കേറ്റ സജീവിനെ രാത്രി 11.30 ഓടെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുലർച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഴിഞ്ഞം പോലിസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. തുടർന്ന് വരുണിനെ കസ്റ്റഡിയിലെടുത്തു.

See also  സുരേഷ് ഗോപി ജയിക്കാൻ വഴിപാട് നേർന്നു: ആറടി നീളത്തിലുള്ള ശൂലം കവിളിൽ തറച്ച് ചിയാരം സ്വദേശി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article