ലേബര്‍റൂമില്‍ പ്രസവസമയത്ത് ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം കൂടുന്നു…

Written by Web Desk1

Updated on:

കൊച്ചി (Kochi) : കേരളത്തില്‍ പ്രസവസമയത്ത് ലേബര്‍റൂമില്‍ (Labour Room) നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം കൂടിവരുന്നു. ‘ആദ്യത്തെ കണ്‍മണി ആണായാലും പെണ്ണായാലും പ്രസവസമയത്ത് ഞാന്‍ കൂടെയുണ്ടാകും…’ കേരളത്തിലെ ഭര്‍ത്താക്കന്‍മാരില്‍ പലരും ഇത്തരത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ആരോഗ്യരംഗത്തെ കാഴ്ചകള്‍ തെളിയിക്കുന്നു.

ഭാര്യക്കൊപ്പം ലേബര്‍റൂമില്‍ നില്‍ക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനത്തോളം പ്രസവങ്ങളിലും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തരം സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 25 ശതമാനത്തോളം ഭര്‍ത്താക്കന്‍മാര്‍ പ്രസവസമയത്ത് ലേബര്‍റൂമിലേക്ക് എത്തുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയകരമായിരുന്നു ആശുപത്രിയില്‍ പ്രസവസമയത്ത് ലേബര്‍റൂമില്‍ ഉള്‍പ്പെടെ ബന്ധുവായ ഒരു സ്ത്രീയെ മുഴുവന്‍സമയം അനുവദിക്കുന്നതാണ് ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി.

പ്രസവസമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഗര്‍ഭിണിക്ക് ആത്മവിശ്വാസം കൂട്ടുന്ന ഈ പദ്ധതി 90 ശതമാനത്തോളംപേരും ഉപയോഗിച്ചിരുന്നു. ഈ പദ്ധതിയില്‍ അടുത്തബന്ധുവായ സ്ത്രീക്ക് പകരം ഭര്‍ത്താവിനെത്തന്നെ പ്രസവസമയത്ത് ഭാര്യയുടെ അടുക്കല്‍ നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുണ്ടായിരുന്നു.

ലേബര്‍റൂമിലേക്ക് ഭര്‍ത്താക്കന്‍മാര്‍ കടന്നുവരാനുള്ള ആരോഗ്യകരവും മാനസികപരവുമായ നല്ല അന്തരീക്ഷം സൃഷ്ടിക്കണമെന്നും പ്രത്യേക നിര്‍ദേശവുമുണ്ടായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ലേബര്‍ റൂം ഒരുക്കിയാണ് ഭര്‍ത്താക്കന്‍മാര്‍ക്ക് കൂടെനില്‍ക്കാനുള്ള അവസരം സൃഷ്ടിക്കുന്നത്. ഇതിന് സാധാരണ ആശുപത്രിച്ചെലവിനെക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരുന്നുണ്ട്.

See also  വോട്ടവകാശം: മോക്‌ഡ്രിൽ സംഘടിപ്പിച്ചു

Related News

Related News

Leave a Comment