…
കരിന്തളം ഗവണ്മെന്റ് കോളേജിൽ ഗസ്റ്റ് നിയമനത്തിനായി വ്യാജരേഖ സമർപ്പിച്ച കേസിൽ പ്രതിയും എസ് . എഫ്. ഐ മുൻ നേതാവുമായ വി വിദ്യ മാത്രമാണെന്നു കുറ്റപത്രം പോലീസ് സമർപ്പിച്ചു. കാസര്‍കോട്: വിദ്യ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ പിന്നീട് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചുവെന്ന് വിദ്യ മൊഴിനല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോലീസിന്റെ കുറ്റപത്രം. സീനിയറായിരുന്ന കെ. രജിതയും കരിന്തളം കോളേജില്‍ വിദ്യയ്‌ക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു. നിയമനത്തില്‍ ഇവരെ മറികടക്കുന്നതിനായാണ് വ്യാജരേഖ ചമച്ചത്.