കൊച്ചി (Kochi : റാപ്പർ വേടൻ ലഹരിക്കേസിന് പിന്നാലെ പുലിപ്പല്ല് കൈവശം വെച്ചന്ന കേസിൽ ജാമ്യം ലഭിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. (Rapper Vedan responded to the media after being granted bail in the tiger tooth possession case following the drug case.) പുകവലിയും മദ്യപാനവുമാെക്കെ വലിയ പ്രശ്‌നമാണെന്ന് അറിയാമെന്ന് പറഞ്ഞ ഹിരൺദാസ് മുരളിയെന്ന വേടൻ ഇനി നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോയെന്ന് നോക്കട്ടെയെന്ന് വ്യക്തമാക്കി.
മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ആളാണെന്നും സർക്കാർ വിൽക്കുന്ന മദ്യമാണ് താൻ വാങ്ങുന്നതെന്നും വേടൻ പറയുന്നു. തന്നെ കാണുന്ന കൊച്ചുകുട്ടികളിൽ ഇത് സ്വാധീനം ചെലുത്തുന്നുണ്ട്. ആ കാര്യത്തിൽ തന്നെ കണ്ട് സ്വാധീനിക്കപ്പെടരുതെന്നാണ് പറയാനുള്ളതെന്നും വേടൻ കൂട്ടിച്ചേർത്തു. തന്നെ തിരുത്താൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്. ഇരട്ടനീതി സമൂഹത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. അതിനെ കുറിച്ച് വേടന് ഒന്നും പറയാനില്ല. മന്ത്രിയുടെ വാക്കുകളിൽ അഭിപ്രായം പറയാൻ ആളല്ല. താൻ ഒരു കലാകാരനാണ്,വേടൻ പൊതുസ്വത്താണെന്ന് വേടൻ കൂട്ടിച്ചേർത്തു.