ആധാര്‍ കൈവശമില്ലെങ്കില്‍ കടലില്‍ പോകുന്നവരും പിഴയടക്കേണ്ടി വരും

Written by Web Desk1

Published on:

കോഴിക്കോട്: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാർകാർഡ് ഇല്ലെങ്കിൽ ഇനി 1000 രൂപ പിഴ ഈടാക്കും. സംസ്ഥാന പൊലീസ് ഇന്റലിജൻസ് വിങ്ങും സ്‌പെഷ്യൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് ഈ നിബന്ധന കർശനമാക്കാനാണ് തീരുമാനം.

വഞ്ചികളിലും ബോട്ടുകളിലും മീൻപിടിക്കാൻ പോകുന്നവർ ആരെല്ലാമാണെന്ന് ഉടമകൾക്കുതന്നെ തിരിച്ചറിയാൻ പറ്റാത്ത സാഹചര്യം വന്നതോടു കൂടി കടലിൽപോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണമെന്ന് 2018-ൽ വ്യവസ്ഥ കൊണ്ടുവന്നിരുന്നു.

ബംഗാളിൽനിന്നും ഒഡിഷയിൽനിന്നും ഉള്ളവർ തീരദേശങ്ങളിൽ തമ്പടിച്ച് മത്സ്യത്തൊഴിലാളികളായി പണിയെടുക്കുന്നുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇവരിൽ പലരും മത്സ്യത്തൊഴിലാളികളായി പണിയെടുക്കുന്നത്.

മീൻപിടിക്കാൻ പോവുമ്പോൾ ആധാർ കാർഡ് കൈവശം വെക്കുന്നതിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കടൽക്ഷോഭവും മറ്റും ഉണ്ടാകുന്ന അവസരങ്ങളിൽ യഥാർഥ രേഖകൾ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നും ഇവർ പറയുന്നു. രേഖകളുടെ പകർപ്പ് കൈവശം വെക്കാൻ അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

കടൽവഴി ലഹരിക്കടത്ത് നടക്കുന്നതായും തീവ്രവാദ സംഘടനയിൽപ്പെട്ടവർ നുഴഞ്ഞുകയറുന്നതായും ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നതെന്നും ഇതിന്റെ പ്രായോഗിക വശത്തെ സംബന്ധിച്ച് ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്തുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.

Related News

Related News

Leave a Comment