മേയർ മിണ്ടിയാൽ അഹങ്കാരി, മിണ്ടിയില്ലെങ്കിൽ റബ്ബർസ്റ്റാമ്പ്….

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : മേയർ മിണ്ടിയാ‍ൽ അഹങ്കാരി, മിണ്ടാതിരുന്നാൽ റബ്ബർസ്റ്റാമ്പ് ഇതാണോ മേയറോടുള്ള നിങ്ങളുടെ കാഴ്ചപാടെന്ന് മേയർ ആര്യാ രാജേന്ദ്രന്റെ ചോദ്യം. രക്ഷാ പ്രവർത്തനത്തിൽ റെയിൽവേ സഹകരിക്കാതിരുന്നത് മനുഷ്യത്വം ഇല്ലാത്തതു കൊണ്ടാണെന്നും കോർപറേഷനും സർക്കാർ സംവിധാനങ്ങളും പങ്കെടുത്തത് മനുഷ്യത്വം ഉള്ളതു കൊണ്ടാണെന്നും മേയർ പറഞ്ഞു.

7 വാർഡുകളിലൂടെ കടന്നുപോകുന്ന തോട്ടിൽ മാലിന്യം തള്ളുന്നതും ശുചിമുറി മാലിന്യം ഒഴുക്കുന്നതും തടയാൻ ജീവനക്കാരുടെ സെ‍ൽ രൂപീകരിച്ചതായി മേയർ എസ്. ആര്യ രാജേന്ദ്രൻ അറിയിച്ചു. ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ഓരോ 6 മാസം കൂടുമ്പോഴും മെഡിക്കൽ ക്യാംപ് നടത്താനും ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ വിദഗ്ധ പരിശീലനം നൽകാനൂം തീരുമാനിച്ചതായും മേയർ അറിയിച്ചു.

See also  കേരളം വൃദ്ധസദനങ്ങൾ കൊണ്ട് നിറയുന്നു.....

Related News

Related News

Leave a Comment