Thursday, April 3, 2025

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് മരണം

Must read

- Advertisement -

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് മരണം

വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ഒരു വയസുകാരന്‍ തന്‍വിക്, തേനി സ്വദേശി ഗുണശേഖരന്‍ (75) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.

തമിഴ്നാട് ആസ്ഥാനമായ ഒരു സ്വകാര്യ പ്രഷര്‍കുക്കര്‍ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട സംഘമാണ് യാത്രയിലുണ്ടായിരുന്നത്.

ഈ സ്ഥലത്ത് ഇത്തരത്തിലുളള അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ആദ്യരക്ഷാപ്രവര്‍ത്തനം നടത്തിയത്.

See also  മോഹന്‍ലാല്‍ ശബരിമലയില്‍ ഉഷപൂജ കഴിപ്പിച്ചത് മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണെങ്കില്‍ തെറ്റ്, അത് വിശ്വാസത്തിന് എതിരാണ്', നാസര്‍ ഫൈസി കൂടത്തായി ; വിവാദം അവസാനിക്കുന്നില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article