Saturday, April 5, 2025

ഐ ബി ഉദ്യോഗസ്‌ഥ മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

മേഘ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ഐ ബി ഉദ്യോഗസ്ഥയായിരുന്ന മേഘ മധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. (More details have emerged about the suicide of former IB officer Megha Madhu.) സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. മേഘ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മേഘയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

മേഘ മധു ഉൾപ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് മേഘയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തി. ഐ ബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്.

രണ്ട് തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പാസായ ആളാണ് സുകാന്ത്. മെയിൻ പരീക്ഷയിൽ പരാജയം നേരിട്ടിട്ടും സിവിൽ സർവീസ് മോഹം സുകന്ത് കൈവിട്ടില്ല. സുകാന്ത് സുരേഷ് ഐ.എ.എസ് എന്ന് എഴുതിയ പഴ്സണൽ ഡയറി മുറിക്കുള്ളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സിവിൽ സർവീസ് നേടിയ ശേഷം മാത്രം വിവാഹം മതിയെന്ന നിലപാടിലായിരുന്നു സുകാന്ത്‌. എന്നാൽ വിവാഹം നടത്തണമെന്നായിരുന്നു മേഘയുടെ ആവശ്യം.

ഇതേ തുടർന്ന് ഇയാൾ യുവതിയോട് പരുഷമായി പെരുമാറിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 2024 ഒക്ടോബർ ഡിസംബർ വരെ മേഘയ്ക്ക് ലഭിച്ചിരുന്ന ശമ്പളം മുഴുവനായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. മേഘയ്ക്ക് ദൈനംദിന ചിലവുകൾക്കായി 10000 രൂപയും പതിനയ്യായിരം രൂപയും ഈ മാസങ്ങളിൽ സുകാന്ത് അയച്ചതിന്റെ ബാങ്ക് ട്രാൻസാക്ഷൻ രേഖകളും അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്.

യുവതി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം രാത്രി ഒമ്പതരക്കും 11 മണിക്കും ഇടയിൽ സഹപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ ശ്രമിക്കവെ വിഐപി സന്ദർശനത്തിന്റെ ഭാഗമായി ഐ ബി ഉദ്യോഗസ്ഥർക്ക് വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലേക്ക് പോകേണ്ടി വന്നു. ലൈംഗിക ചൂഷണത്തിന് വിധേയയായ 24കാരിയായ മേഘ വിവാഹത്തിൽ നിന്ന് സുകാന്ത് പിന്മാറിയതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സെക്കന്റുളുടെ മാത്രം ദൈർഘ്യമുള്ള മേഘയുടെ അവസാന ഫോൺകോളുകൾ സുകാന്തുമായി ആയിരുന്നു. ജീവനൊടുക്കാൻ പോകുന്ന വിവരം സുകാന്തിനെ അറിയിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

See also  യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article