കൊച്ചി (Kochi) : തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. (Businessman Bobby Chemmannur said that even if it is for fun, he has come to the realization that he should be careful when using words) തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. നമ്മള്‍ കാരണം ആര്‍ക്കും വേദനയുണ്ടാകാന്‍ പാടില്ല. തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
സാങ്കേതിക പ്രശ്‌നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തത്. ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. ബോ ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗല്‍ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നല്‍കികൊണ്ടുള്ള പേപ്പറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു.