എനിക്ക് ഒരു ജൂനിയർ ഭാര്യയെ വേണം, രാത്രിയിൽ എരിവുള്ള ബിരിയാണി തരണം; പരസ്യം നൽകി യുവ ടെക്കി

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : ജിതേന്ദ്ര സിംഗ് (Jitendra Singh) എന്നയാളാണ് തൊഴിൽ ദാതാക്കളുടെ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിൽ (LinkedIn) വിവാദ പരസ്യം നൽകിയത്. തനിക്ക് ഒരു ജൂനിയർ ഭാര്യയെ ആവശ്യമുണ്ടെന്നും താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്നുള്ള യുവ സോഫ്‌ട് വെയർ എൻജിനീയറുടെ പരസ്യം (Advertisement for Young Software Engineer) ചർച്ചയാകുന്നു. ‘അടിയന്തര നിയമനം! എന്റെ ജീവിതത്തിൽ ചേരാൻ ഞാൻ ഒരു ‘ജൂനിയർ ഭാര്യയെ’ തിരയുകയാണ്. (‘Urgent appointment! I am looking for a ‘junior wife’ to join my life) ശ്രദ്ധിക്കുക – പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ (ഭാര്യമാർ) അപേക്ഷിക്കരുത്. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് ഞാൻ പ്രത്യേക നിയമനം നടത്തും. ശമ്പളം: രഹസ്യാത്മകം. മൂന്ന് റൗണ്ട് ഇന്റർവ്യൂ ഉണ്ടാകും. അവസാന റൗണ്ട്: മുഖാമുഖം’. എന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

ജൂനിയർ ഭാര്യയാകുന്നവർക്കുവേണ്ടിയുള്ള മറ്റ് യോഗ്യതകളും ജിതേന്ദ്ര വിവരിക്കുന്നുണ്ട്. പാചകത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, രാത്രിയിൽ ഉണർന്ന് എരിവുള്ള ബിരിയാണി ഉണ്ടാക്കാനുള്ള കഴിവ്, നല്ല ആശയവിനിമയം, മാന്യത, അനുസരണ, സ്നേഹം എന്നിവയ്‌ക്കൊപ്പം ലക്ഷ്യബോധമുള്ളയാളുമായിരിക്കണം എന്നിവയാണ് വേണ്ട യോഗ്യതകളായി പറയുന്നത്.പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. ഇതോടെ എതിർപ്പും ശക്തമായി.

ഏതു യുഗത്തിലാണ് ഇയാൾ ജീവിക്കുന്നതെന്നും ഇത്തരക്കാരെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഈ പോസ്റ്റുകണ്ട് വിദേശികൾ ഇന്ത്യക്കാരെ മൊത്തത്തിൽ കളിയാക്കുന്നുണ്ടെന്നും അതിനാൽ ഹേ, മനുഷ്യ എത്രയും പെട്ടെന്ന് പോസ്റ്റ് നീക്കംചെയ്യൂ എന്നാണ് ഒരാൾ ആവശ്യപ്പെടുന്നത്.

എന്നാൽ മറ്റുചിലർ ഇതിനെ ഒരു തമാശ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത്തരം തമാശകൾ ചിലപ്പോൾ പരസ്യം നൽകിയ ആളുടെ തുടർ ജോലിസാദ്ധ്യതകളെപ്പോലും ബാധിച്ചേക്കും എന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പോസ്റ്റിൽ പ്രതിഫലിപ്പിക്കുന്നത് പരസ്യം നൽകിയ ആളുടെ മനോഭാവമാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പരസ്യം കണ്ട് ആരെങ്കിലും ജിതേന്ദ്ര സിംഗിനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

See also  മെട്രോ എക്സ്പീരിയൻസ് സെന്റർ യാത്രക്കാർക്കു പുതിയ അനുഭവം ; ലോക്നാഥ് ബെഹ്‌റ

Leave a Comment