കൊച്ചി (Kochi) : സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ജയറാം. അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് കരുതിയാണ് പൂജ ചെയ്തതെന്ന് ജയറാം വ്യക്തമാക്കി. (Actor Jayaram responded to the Swarnapali controversy. Jayaram clarified that he performed the puja thinking it was a mission given by Lord Ayyappa.) ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും നടന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ജയറാം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
‘ഓര്‍മ വെച്ച കാലം മുതല്‍ അയ്യപ്പനെ കാണാന്‍ പോകുന്നതാണ്. പെട്ടെന്ന് വിളിച്ച് എന്റെ സ്വപ്‌നത്തില്‍ ജയറാം വന്ന് പൂജ ചെയ്യുന്നത് കണ്ടെന്ന് പോറ്റി വിളിച്ച് പറഞ്ഞപ്പോള്‍ അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് വിചാരിച്ചാണ് ചെയ്തത്. അയ്യപ്പന്‍ തന്ന അനുഗ്രഹമാണെന്ന് കരുതി.
പക്ഷേ ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല. ദേവസ്വം വിജിലന്‍സ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് പറഞ്ഞു. അയ്യപ്പന്റെ കാര്യമല്ലേ, നമ്മള്‍ കൂടെ നില്‍ക്കണ്ടേ’, ജയറാം പ്രതികരിച്ചു.