തിരുവനന്തപുരം (Thiruvananthapuram) : ആശ വർക്കർമാരുടെ സമരത്തിൽ താൻ എത്തിയത് അവർ തന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. (Union Minister Suresh Gopi said that he joined the ASHA workers’ strike because they invited him to their home.) പൊങ്കാല ദിവസവും താൻ ആശമാരെ കാണാൻ പോയിരുന്നു. ഇനിയും ആശമാരുടെ അടുത്ത് പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശ സമരം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശാവർക്കർമാരുടെ സമരം ഇന്നും തുടരുകയാണ്. ഓണറേറിയം 21000 രൂപയാക്കി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആയി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമാകാതെ പിന്നോട്ടില്ല എന്നാണ് ആശാവർക്കർമാരുടെ നിലപാട്.
രാജ്യത്ത് ആശ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അധികം വേതനം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ആശ, അംഗന്‍വാടി ജീവനക്കാരടക്കം എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നതില്‍ നിന്നും തൊഴിലാളികള്‍ എന്ന നിലയിലേക്ക് കേന്ദ്രം അംഗീകരിച്ചാല്‍ മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയുവെന്നും വീണാ ജോർജ് ചൂണ്ടിക്കാണിച്ചു.