Thursday, April 3, 2025

തൃശൂരിലെ തോൽവിയിൽ തെറ്റുകാരൻ ഞാൻ തന്നെ’; കെ.മുരളീധരൻ

Must read

- Advertisement -

കോഴിക്കോട് (Kozhikkod) : ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ അടക്കം ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരിൽ സംഘർഷമുണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തേ പ്രതികരിക്കാൻ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട. അടിയും പോസ്റ്റർ യുദ്ധവും നല്ലതല്ലെന്നും മുരളീധരൻ പ്രതികരിച്ചു.

‘കോൺഗ്രസിനു ഒരുപാട് നേതാക്കളുണ്ട്. തനിക്ക് പുതിയ പദവിയുടെ ആവശ്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും. അതുവരെ മാറിനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇത്രയും നല്ല വിജയമുണ്ടായ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും സുധാകരനെ മാറ്റാൻ പാടില്ലെന്നും’ മുരളീധരൻ ആവശ്യപ്പെട്ടു.

തനിക്ക് കെപിസിസി അധ്യക്ഷ സ്ഥാനം തരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡില്ല. രാജ്യസഭയിൽ ഒരുകാരണവശാലും പോകില്ല. രാജ്യസഭയിൽ പോകുന്നെങ്കിൽ തന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണമെന്നും മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ആരൊക്കെ കള്ളകളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നു. ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരൻ പറഞ്ഞു.

See also  ലോക്സഭാ തെരഞ്ഞെടുപ്പിന് കളം നിറഞ്ഞ് അപരന്മാർ…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article