മമ്പാട് (Mambad) : കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.മമ്പാട് പുള്ളിപ്പാടം കറുകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോളെയാണ് ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി(43) കൊലപ്പെടുത്തിയത്. ഇവര്‍ താമസിക്കുന്ന പുള്ളിപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ഞായറാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം.
തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ നിഷമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. നിലമ്പൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.