കണ്ണൂർ (Cannoor) : റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോൾ ഒഴിച്ച് കൊല്ലാൻ ഭർത്താവിന്റെ ശ്രമം. (A woman who was walking along the roadside was hit by an autorickshaw and then killed by her husband by pouring petrol on her.) എളയാവൂർ സൗത്തിലെ പി.വി. പ്രിയയെയാണ് (43) കൊല്ലാൻ ശ്രമിച്ചത്. ഭർത്താവ് മാവിലായി മൂന്നുപെരിയയിലെ കുന്നുമ്പ്രത്തെ വി.എൻ. സുനിൽകുമാറിനെ (51) ടൗൺ പോലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് 6.10-ഓടെ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. എളയാവൂർ സൗത്തിലെ പഴയ കോട്ടത്തിനടുത്ത് എത്തിയപ്പോൾ പിറകുവശത്ത്നിന്ന് ഓട്ടോ ഓടിച്ചെത്തിയ സുനിൽകുമാർ പ്രിയയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡരികിൽ തെറിച്ചുവീണ യുവതിയുടെ ദേഹത്ത് പ്രതി ഓട്ടോയിൽ കുപ്പിയിൽ സൂക്ഷിച്ച പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇതിനിടയിൽ കുതറിയോടിയ യുവതി അടുത്തവീട്ടിൽ അഭയം തേടി.
വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് സുനിൽകുമാർ ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. രാത്രിയോടെ ടൗൺ എസ്ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടിച്ചു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.