മില്‍മയില്‍ ജോലി നേടാൻ അവസരം. കരാര്‍ നിയമനമാണ് നടക്കുന്നത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എംടി ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ്, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 8 ഒഴിവുകളാണ് ഉള്ളത്. സപ്റ്റംബർ രണ്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
യോഗ്യത-എംബിഎ, സെയിൽസിലോ മാർക്കറ്റിങ്ങിലോ അല്ലെങ്കിൽ ഓപറേഷൻസിലോ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. എഫ്എംസിജിയിൽ അനുഭവപരിചയം ഉള്ളവർക്ക് മുൻഗണന. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം-60,000 രൂപ.
ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്-1 ഒഴിവ്
മാര്‍ക്കറ്റിംഗ് / ഡിജിറ്റല്‍ ടെക്‌നോളജീസില്‍ ബിരുദം.2 വർഷത്തെ പ്രവൃത്തിപരിചയം.ഗ്രാഫിക് ഡിസൈനും കണ്ടന്റ് പ്രൊഡക്ഷനും അറഞ്ഞിരിക്കണം. കൂടാതെ ക്രീയേറ്റീവ് രചനകളിലും കഴിവുണ്ടാകണം. ഓൺലൈൻ മാർക്കറ്റിംഗ് ടൂളുകൾ സംബന്ധിച്ചുള്ള അറിവും അഭികാമ്യം. ഉയർന്ന പ്രായപരിധി 40 വയസ്. ശമ്പളം 30,000 രൂപ.
എംഐഎസ് സെയിൽ അനലിസ്റ്റ്-1 ഒഴിവ്
യോഗ്യത-ഡിഗ്രി. എഫ്എംസിജിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 40 വയസ്. ശമ്പളം 25,000 രൂപ.
ടെറിട്ടറി സെയിൽസ് ഇൻ ചാർജ്-5 ഒഴിവ്
എംബിഎ അല്ലെങ്കില്‍ ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ ബിരുദം സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.ഉയർന്ന പ്രായപരിധി 35 വയസ്.ശമ്പളം 2.5 മുതൽ 3 ലക്ഷം വരെ (സിടിസി).
കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2024/08/KCMMF_re-Notifcation_August_v2docx.pdf